× ഇവിടെ ലഭ്യമായ ലേഖനങ്ങൾ ഏതൊക്കെയെന്നറിയാൻ ഉള്ളടക്കം നോക്കൂ
രൂപകങ്ങളും പ്രതിരൂപങ്ങളും കവിതയിൽ

രൂപകങ്ങളും പ്രതിരൂപങ്ങളും കവിതയിൽ

ഒരു വസ്തു­വി­നെ അത് എന്തി­നാ­ണോ ഉപ­യോ­ഗി­ക്കു­ന്ന­ത് അതി­ന്റെ അടി­സ്ഥാ­ന­ത്തിൽ നിർ­വ്വ­ചി­ക്കു­ന്ന­താ­ണ് പൊ­തു­രീ­തി. അങ്ങ­നെ­യെ­ങ്കിൽ ഭൂ­മി­യിൽ മനു­ഷ്യർ ഉപ­യോ­ഗി­ക്കു­ന്ന മൺ­പാ­ത്രം ചന്ദ്ര­നിൽ കൊ­ണ്ടി­ട്ടാൽ അവി­ടെ­യ­ത് ഉപ­യോ­ഗി­ക്കാൻ ആളി­ല്ലാ­ത്ത­തി­നാൽ വെ­റും മൺ­ക­ട്ട­യാ­യി­രി­ക്കി­ല്ലേ എന്ന­ത് വള­രെ പഴ­ക്കം­ച്ചെ­ന്നൊ­രു ആശ­യ­ക്കു­ഴ­പ്പ­മാ­ണ്. കല­യും ഇത്ത­ര­ത്തിൽ അത് നിർ­വ്വ­ഹി­ക്കു­ന്ന ധർ­മ്മ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തിൽ നിർ­വ്വ­ചി­ക്കാ­വു­ന്ന­താ­ണ്, ആസ്വാ­ദ­ക­രു­മാ­യി അതെ­ങ്ങ­നെ സം­വ­ദി­ക്കു­ന്നു എന്ന­തി­ന്റെ അടി­സ്ഥാ­ന­ത്തിൽ. ഇങ്ങ­നെ ചി­ന്തി­ച്ചാൽ കവിത അതി­ന്റെ വാ­യ­ന­ക്കാ­ര­നു­മാ­യി സം­വ­ദി­ക്കു­ന്നി­ല്ലെ­ങ്കിൽ പരാ­ജ­യ­പ്പെ­ടു­ന്നു എന്നു­വ­രും. പക്ഷേ ഈ പരാ­ജ­യം എപ്പോ­ഴും കവി­ത­യു­ടെ പ്ര­ശ്നം കൊ­ണ്ടാ­ക­ണം എന്നി­ല്ല, മറി­ച്ച് വാ­യ­ന­ക്കാ­ര­ന്റെ പോ­രാ­യ്മ കൊ­ണ്ടു­മാ­കാം. ഫ്ര­ഞ്ച് സിം­ബോ­ളി­സ്റ്റു­ക­ളിൽ പല­രും കവി­ത­യെ തെ­ളി­ഞ്ഞു­ക­ത്തു­ന്ന ഒരു വെ­ട്ട­മാ­യി കരു­തി. വാ­യ­ന­ക്കാ­രൻ മന­സ്സി­ലാ­ക്കേ­ണ്ട­താ­യി­ട്ടോ മന­സ്സി­ലാ­ക്കു­ന്ന­താ­യി­ട്ടോ കവി­ത­യിൽ ഒന്നു­മി­ല്ലെ­ന്ന് അവർ വാ­ദി­ച്ചു. കവി­ത­യെ ഒരു തീ ആയി കരു­താ­മെ­ങ്കിൽ അതി­ന്റെ ചൂ­ടേൽ­ക്കാൻ വന്നു­നിൽ­ക്കു­ന്ന ആളു­കൾ മാ­ത്ര­മാ­ണ് ഇവ­രെ സം­ബ­ന്ധി­ച്ച് വാ­യ­ന­ക്കാർ. കവി വാ­യ­ന­ക്കാ­രോ­ട് സം­സാ­രി­ക്കു­ക­യ­ല്ല; വാ­യ­ന­ക്കാർ കവി­യെ ഒളി­ച്ചു­നി­ന്ന് കേൾ­ക്കു­ക­യാ­ണ്. ഇതി­നു വി­രു­ദ്ധ­മായ കാ­ഴ്ച­പ്പാ­ട് വെ­ച്ചു പു­ലർ­ത്തു­ന്ന കവി­ക­ളു­മു­ണ്ട്. വാ­യ­ന­ക്കാ­രൻ വെ­റും കാ­ഴ്ച­ക്കാ­രൻ മാ­ത്ര­മ­ല്ലെ­ന്നും കവി­ത­യെ കവി­ത­യാ­ക്കു­ന്ന­തിൽ കൃ­ത്യ­മായ പങ്കു­വ­ഹി­ക്കു­ന്ന­വർ ആണെ­ന്നും ഈ കൂ­ട്ടർ വാ­ദി­ക്കു­ന്നു. ആശ­യ­പ­ര­മാ­യി രണ്ട­റ്റ­ങ്ങ­ളിൽ നിൽ­ക്കു­ന്ന ഈ രണ്ട് കാ­ഴ്ച­പ്പാ­ടു­ക­ളെ­യും നമു­ക്ക് പാ­ടേ അവ­ഗ­ണി­ക്കാൻ പറ്റി­ല്ല. ആദ്യ­ത്തെ കൂ­ട്ടർ കവി­ത­യെ കവി­ത­യാ­ക്കു­ന്ന ഉത്ത­ര­വാ­ദി­ത്വം കവി­ത­യ്ക്ക് തന്നെ നൽ­കി. എന്നാൽ കവി­ത­യെ കവി­ത­യാ­യി അനു­ഭ­വി­ക്കു­ന്ന­തിൽ വാ­യ­ന­ക്കാ­ര­നും ഉത്ത­ര­വാ­ദി­ത്വം ഉണ്ടെ­ന്ന­താ­ണ് യാ­ഥാര്‍ത്ഥ്യം. നി­ഷ്‌­ക്രി­യ­നായ ആസ്വാ­ദ­ക­നെ അല്ല കവി­ത­യെ­പ്പോ­ലൊ­രു കല ആവ­ശ്യ­പ്പെ­ടു­ന്ന­ത്.

കവി­ത­യും വാ­യ­ന­ക്കാ­ര­നും തമ്മി­ലു­ള്ള ബന്ധം ദൃ­ഢ­മാ­ക്കി കാ­വ്യാ­നു­ഭ­വം സാ­ധ്യ­മാ­ക്കു­ന്ന­തിൽ പ്ര­ധാന പങ്കു­വ­ഹി­ക്കു­ന്ന­ത് സാ­ദൃ­ശ്യ­ത്തിൽ അധി­ഷ്ഠി­ത­മായ അല­ങ്കാ­ര­ങ്ങ­ളാ­ണ്. ഉപ­മ, ഉൽ­പ്രേ­ക്ഷ, രൂ­പ­കം, പ്ര­തീ­പം, ദൃ­ഷ്ടാ­ന്തം തു­ട­ങ്ങി­യ­വ. സമാ­ന­മായ മറ്റൊ­ന്നു­മാ­യി തു­ല­നം ചെ­യ്തു നോ­ക്കി­യാ­ണ് നാം എല്ലാ­ത്തിന്റെയും മേ­ന്മ­യും പ്ര­ത്യേ­ക­ത­യും തി­രി­ച്ച­റി­യു­ന്ന­ത് എന്നു പറ­യു­ന്ന­ത് പോ­ലെ താ­ര­ത­മ്യ­ത്തി­ലൂ­ടെ­യും കൂ­ടി­യാ­ണ് കാ­വ്യാ­നു­ഭ­വം സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­ത്. ഈ പ്ര­ക്രിയ നട­ക്കു­ന്ന­ത് വാ­യ­ന­ക്കാ­ര­നി­ലും. കവി­ത­യ്ക്കു­ള്ളി­ലെ ലോ­ക­ത്തെ വാ­യ­ന­ക്കാ­രൻ ഉൾ­ക്കൊ­ള്ളു­ന്ന­ത് തന്റെ ഓർ­മ്മ­യെ (അ­നു­ഭ­വ­ങ്ങ­ളെ) ഉപ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­ത് വഴി­യാ­ണ്. കവി­ത­യി­ലെ ഒരു വസ്തു വാ­യ­ന­ക്കാ­ര­നിൽ അതു­മാ­യി ചേർ­ന്നു നിൽ­ക്കു­ന്ന ഓർ­മ്മ­യെ ഉണർ­ത്തു­ന്നു. ഓർ­മ്മ അതു­മാ­യി ചേർ­ന്നു നിൽ­ക്കു­ന്ന വി­കാ­ര­ത്തെ­യും. ഇതേ ഓർ­മ്മ­യു­ടെ അടി­ത്ത­റ­യിൽ നി­ന്നു­കൊ­ണ്ടാ­ണ് അയാ­ളി­ലെ ഭാ­വന ഉണ­രു­ന്ന­തും.

ഭാ­ഷാ­ന­ന്തര (late language) കാ­ല­ത്ത് എഴു­തു­ന്ന കവി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം 'ഞാൻ തനി­ച്ചാ­ണ്' എന്ന് എഴു­തി­യ­ത് കൊ­ണ്ട് മാ­ത്രം വാ­യ­ന­ക്കാ­ര­നിൽ ഒറ്റ­പ്പെ­ടൽ എന്ന വി­കാ­രം ഉണ്ടാ­കി­ല്ല. ഭാ­ഷ­യി­ലെ ഓരോ വാ­ക്കും ഉപ­യോ­ഗി­ച്ച് പഴ­കി അവ­യിൽ നി­ന്നും അവ ഉൽ­പ്പാ­ദി­പ്പി­ച്ചി­രു­ന്ന വി­കാ­രം ചോർ­ന്നു­പോ­യി­രി­ക്കു­ന്നു. ഭാഷ പു­ത്ത­നാ­യി­രു­ന്ന കാ­ല­ത്ത് വാ­ക്കു­ക­ളി­ലൂ­ടെ തീ­വ്ര­മാ­യി അനു­ഭ­വ­പ്പെ­ട്ട വി­കാ­ര­ങ്ങൾ ഇന്ന് പല വാ­ക്കു­ക­ളി­ലും ഇല്ല. വാ­യ­ന­ക്കാ­ര­നി­ലും കവി അനു­ഭ­വി­ക്കു­ന്ന അതേ വി­കാ­രം അതേ തീ­വ്ര­ത­യിൽ എത്ത­ണ­മെ­ങ്കിൽ കവി­യ്ക്ക് സാ­ദൃ­ശ്യ­ല­ങ്കാ­ര­ങ്ങ­ളെ കൂ­ടു­ത­ലാ­യി ഉപ­യോ­ഗ­പ്പെ­ടു­ത്തേ­ണ്ട­താ­യി വന്നി­രി­ക്കു­ന്നു. യാ­ന്നി­സ് റി­റ്റ്സോ­സ് തനി­ച്ചാ­ക­ലി­നെ ഇങ്ങ­നെ ആവി­ഷ്ക­രി­ക്കു­ന്നു­:

ദുഃഖം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.
ജനലഴികൾക്കപ്പുറം ഇലയില്ലാ ചില്ലകൾ.
ജനലരികിൽ നിങ്ങൾ തനിച്ച്.
വാതിലിൻ മുന്നിലൂടെ രാത്രി കടന്നുപോയി,
പ്രിയപ്പെട്ടവൾ വിട്ടുപോകും പോലെ— അവളുടെ
ഇടുപ്പിൽ മറ്റൊരാൾ ചുറ്റിപ്പിടിച്ചിരിക്കുന്നു.

ചന്ദ്രനോ, കെടുത്തിയ ബൾബ് പോലെ, നിശ്ചലം,
പാതയുടെ തിരുവിൽ, മരുന്നുകടയ്ക്ക് മുകളിൽ.

കവി­ത­യി­ലെ ഒരു പ്ര­ത്യേക ഭാ­ഗ­ത്തെ കാ­വ്യാ­ത്മ­ക­മാ­ക്കി ഉയർ­ത്തു­ന്ന രീ­തി­യി­ലോ കവി­ത­യെ ഒന്ന­ട­ങ്കം രൂ­പ­ക­മാ­ക്കി മാ­റ്റു­ന്ന രീ­തി­യി­ലോ സാ­ദൃ­ശ്യ­ല­ങ്കാ­ര­ത്തെ ഉപ­യോ­ഗ­പ്പെ­ടു­ത്താ­നാ­കു­ന്നു. സാ­ദൃ­ശ്യ­ല­ങ്കാ­ര­ത്തി­ന് എന്തി­നെ­യെ­ങ്കി­ലും വർ­ണ്ണി­ക്കുക എന്ന­തി­ന­പ്പു­റം കൃ­ത്യ­മായ ധർ­മ്മം കവി­ത­യിൽ നിർ­വ്വ­ഹി­ക്കാ­നു­ണ്ടാ­ക­ണം. കേ­വ­ലം വർ­ണ്ണന മാ­ത്ര­മാ­യി ഒതു­ങ്ങു­ന്ന അല­ങ്കാ­ര­ങ്ങൾ ഭാ­ഷാ­ന­ന്ത­ര­കാല കവി­ത­യിൽ ഗു­ണ­ത്തെ­ക്കാൾ ദോ­ഷം ചെ­യ്യും. ഉള്ള­ട­ക്ക­ത്തോ­ട് ചേർ­ന്നു നിൽ­ക്കു­ന്ന­തും കവി­ത­യിൽ പരാ­മർ­ശി­ക്കു­ന്ന അന്ത­രീ­ക്ഷ­ത്തിൽ നി­ന്നും കണ്ടെ­ടു­ക്കു­ന്ന­തു­മായ സാ­ദൃ­ശ്യാ­ല­ങ്കാ­ര­ങ്ങൾ ആണ് വാ­യ­ന­ക്കാ­ര­നിൽ കാ­വ്യ­നു­ഭ­വം ഫല­പ്ര­ദ­മായ രീ­തി­യിൽ സാ­ധ്യ­മാ­ക്കു­ക. രൂ­പ­ക­ങ്ങൾ എത്ര­ത്തോ­ളം ഫല­പ്ര­ദ­മാ­കു­ന്നു­വെ­ന്ന് മന­സ്സി­ലാ­കാൻ അതി­ന്റെ മൂ­ന്നു ഘട­ക­ങ്ങൾ തി­രി­ച്ച­റി­ഞ്ഞാൽ മതി: എന്തി­നെ­ക്കു­റി­ച്ചാ­ണോ പറ­ഞ്ഞു­വ­രു­ന്ന­ത്‌ അതാ­ണ്‌ ഉപ­മേ­യം. ഉപ­മേ­യ­ത്തെ എന്തി­നോ­ടാ­ണോ താ­ര­ത­മ്യ­പ്പെ­ടു­ത്തു­ന്ന­ത്‌ അത്‌ ഉപ­മാ­നം. ഇനി, താ­ര­ത­മ്യം ചെ­യ്യു­ന്ന രണ്ടു വസ്‌­തു­ക്ക­ളു­ടെ സമാ­ന­ത­യാ­ണു മൂ­ന്നാ­മ­ത്തെ ഘട­കം. ഈ സമാ­ന­ത­യു­ടെ സം­വേ­ദ­ന­ക്ഷ­മ­ത­യാ­ണ് വാ­യ­ന­ക്കാ­ര­നും കവി­ത­യും തമ്മി­ലു­ള്ള ബന്ധ­ത്തെ നിർ­ണ്ണ­യി­ക്കു­ന്ന­ത്. ഉപ­മാ­നം എപ്പോ­ഴും തു­റ­ന്നു­കി­ട­ക്കു­ന്ന­ത് (open-ended) ആണ് നല്ല­ത്. 

തു­റ­ന്ന ഉപ­മാ­ന­ങ്ങൾ കവി­ത­യ്ക്ക് നി­ഗൂഢ സ്വ­ഭാ­വം നൽ­കും. ഈ നി­ഗൂ­ഢത ആക­ട്ടെ കവി­ത­യെ അവ്യ­ക്ത­മാ­ക്കു­ക­യ­ല്ല ഇനി­യും വ്യ­ക്ത­മാ­കാൻ പല­തു­മു­ണ്ട­ല്ലോ എന്ന തോ­ന്നൽ അവ­ശേ­ഷി­പ്പി­ക്കു­ക­യാ­ണ് ചെ­യ്യു­ന്ന­ത്. അവ്യ­ക്തത ഉണ്ടാ­കുക കൃ­ത്യ­മായ വി­വ­ര­ങ്ങൾ പങ്കു­വെ­ക്കാ­തെ വരു­മ്പോ­ഴും ഇമേ­ജു­കൾ തമ്മി­ലു­ള്ള പര­സ്പ­ര­ബ­ന്ധം വ്യ­ക്ത­മാ­കാ­തെ വരു­മ്പോ­ഴും ഉപ­മാ­ന­വും ഉപ­മേ­യ­വും തമ്മി­ലു­ള്ള ബന്ധം വ്യ­ക്ത­മാ­ക്കാ­തെ വി­ടു­മ്പോ­ഴും ഓക്കെ­യാ­ണ്. അവ്യ­ക്ത­ത­യെ നി­ഗൂ­ഢ­ത­യാ­യി തെ­റ്റു­ദ്ധ­രി­ക്കാ­നു­ള്ള സാ­ധ്യ­ത­യും കൂ­ടു­ത­ലാ­ണ്. പല മോ­ശം കവി­ക­ളും കവി­ത­യിൽ നി­ഗൂ­ഢത കൊ­ണ്ടു­വ­രാ­നാ­യി എഴു­ത്തി­നെ മനഃ­പൂർ­വം അവ്യ­ക്ത­മാ­ക്കു­ന്ന­തും കാ­ണാം. ഇങ്ങ­നെ ചെ­യ്യു­മ്പോൾ വാ­യി­ക്കു­ന്ന­യാൾ­ക്ക് കാ­വ്യാ­നു­ഭ­വം ലഭി­ക്കാ­തെ­യാ­കും.

ഇമേ­ജു­കൾ­ക്ക് അതാ­യി­ത്ത­ന്നെ മൂ­ല്യ­മു­ണ്ടെ­ന്നു വാ­ദി­ച്ച­വർ ആയി­രു­ന്നു ഇമേ­ജി­സ്റ്റ് കവി­ക­ളിൽ പല­രും. തൊ­ട്ടു­മു­മ്പു­ള്ള തല­മുറ പ്ര­തി­രൂ­പം (symbol) എന്ന് വി­ളി­ച്ചി­രു­ന്ന­തി­നെ­യാ­ണ് ഇമേ­ജു­കൾ കൊ­ണ്ട് ഇമേ­ജി­സ്റ്റു­കൾ ലക്ഷ്യ­മി­ട്ട­ത്. എന്തി­നെ­(­യൊ­ക്കെ­)­യാ­ണോ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­ത് അതി­നെ­പ്പ­റ്റി സൂ­ച­ന­ക­ളൊ­ന്നും നൽ­കാ­തെ എഴു­തി­യ­തി­നാൽ ഇവ­രു­ടെ കവി­ത­കൾ വാ­യ­ന­ക്കാ­രു­മാ­യി സം­വ­ദി­ക്കു­ന്ന­തിൽ പരാ­ജ­യ­പ്പെ­ട്ടു. എന്തി­നോ­ടൊ­ക്കെ­യാ­ണോ താ­ര­ത­മ്യം ചെ­യ്യാ­നാ­കു­ന്ന­ത് അതി­നോ­ട് ചേർ­ത്ത് വെ­ച്ച് നട­ത്തു­ന്ന ആലോ­ച­ന­യാ­ണ് വാ­യ­ന­ക്കാ­രിൽ കാ­വ്യാ­നു­ഭ­വം സൃ­ഷ്ടി­ക്കു­ന്ന­ത് എന്ന കാ­ര്യ­ത്തി­ന് ഇരു­ധാ­ര­യിൽ­പ്പെ­ട്ട പല കവി­ക­ളും പ്രാ­ധാ­ന്യം നൽ­കി­യി­ല്ല. ഒരു പ്ര­ത്യേക കാ­ര്യ­ത്തെ ആവി­ഷ്ക­രി­ക്കു­ന്ന­തി­നാ­യി അതി­നോ­ട് ചേർ­ന്നു­നിൽ­ക്കു­ന്ന പ്ര­തി­രൂ­പ­ത്തെ കണ്ടെ­ത്തു­ക­യും എന്നാൽ കവി­ത­യിൽ നി­ന്നും എന്തി­നെ­യാ­ണോ ആവി­ഷ്ക­രി­ച്ച­ത് അതി­ലേ­ക്ക് നയി­ക്കു­ന്ന സൂ­ച­ന­കൾ ഒഴി­വാ­ക്കു­ക­യും ചെ­യ്യു­മ്പോൾ വാ­യ­ന­ക്കാ­ര­ന് പല­പ്പോ­ഴും കവി­ത­യി­ലേ­ക്കു­ള്ള പ്ര­വേ­ശ­നം അസാ­ധ്യ­മാ­കും. പ്ര­തി­രൂ­പ­ത്തിൽ കവി ഉദ്ദേ­ശി­ച്ച­ത­ല്ലാ­ത്ത മറ്റൊ­ന്നും വാ­യ­ന­ക്കാ­ര­നു കണ്ടെ­ടു­ക്കാൻ സാ­ധി­ക്കാ­തെ­യും വരാം. ഒരു പ്ര­ത്യേക വസ്തു­വി­നെ കു­റി­ച്ചു­ള്ള വി­വ­ര­ണം, നമ്മ­ളിൽ അവ­യോ­ട് ചേർ­ന്നു­നിൽ­ക്കു­ന്ന വി­കാ­ര­ങ്ങ­ളെ ഉണർ­ത്തു­മെ­ന്ന ടി. എസ്. എലി­യ­റ്റിന്റെ നി­രീ­ക്ഷ­ണ­ത്തെ കൂ­ട്ടു­പി­ടി­ച്ച് ഇത്ത­രം കവി­ത­കൾ പാ­ഴ­ല്ലെ­ന്നു സമർ­ത്ഥി­ക്കാ­മെ­ന്നു­മാ­ത്രം.

കു­മാ­രാ­നാ­ശാന്റെ­യും ജി. ശങ്ക­ര­ക്കു­റു­പ്പിന്റെ­യും കവി­ത­ക­ളിൽ സിം­ബോ­ളി­ക് സ്വ­ഭാ­വം പ്ര­ക­ട­മാ­ണെ­ങ്കി­ലും ഫ്രെ­ഞ്ച് സിം­ബോ­ളി­ക് കവി­ക­ളിൽ കാ­ണു­ന്ന ദുര്‍ഗ്ര­ഹത ഇവ­രിൽ ഇല്ലാ­യി­രു­ന്നു. മന­സ്സിന്റെ വസ്തു­നി­ഷ്ഠ­വും പ്രാ­തി­നി­ധ്യാ­ത്മ­ക­വും ബു­ദ്ധി­പ­ര­വു­മായ ഉള്ള­ട­ക്ക­ങ്ങ­ളെ­ക്കാൾ അതിന്റെ അവ­സ്ഥ­ക­ളെ വ്യ­ജ്ഞി­പ്പി­ക്കു­വാ­നു­ള്ള ശ്ര­മ­മാ­യി­രു­ന്നു ഫ്രെ­ഞ്ച് സിം­ബോ­ളി­ക് കവി­ക­ളു­ടേ­ത്. മാ­ന­സി­കാ­നു­ഭൂ­തി­ക­ളെ ആവി­ഷ്ക­രി­ക്കാ­നു­പ­യോ­ഗി­ക്കു­ന്ന പ്ര­തി­രൂ­പ­ങ്ങള്‍ ദുര്‍ഗ്ര­ഹ­ങ്ങ­ളാ­യ­തി­നാ­ലാ­ണ് ഫ്രെ­ഞ്ച് സിം­ബോ­ളി­ക് കവി­ത­കൾ പല­തും കാ­വ്യാ­സ്വാ­ദ­ന­ത്തിൽ പ്ര­യാ­സം നേ­രി­ട്ട­ത്. എന്നാൽ ജി. ശങ്ക­ര­ക്കു­റു­പ്പിൽ അങ്ങ­നെ­യു­ള്ള തട­സ്സം വാ­യ­ന­ക്കാ­രൻ നേ­രി­ടാ­നി­ട­യി­ല്ല. അദ്ദേ­ഹം ഇതേ­പ്പ­റ്റി പറ­യു­ന്ന­ത് ഇങ്ങ­നെ: “പ്ര­തി­രൂ­പ­ങ്ങ­ളില്‍കൂ­ടി­യാ­ണ് പ്ര­കൃ­തി­യില്‍ നി­ലീ­ന­മായ ജീ­വി­ത­ത്തി­ന്റെ ഐക്യ­ത്തെ അനു­ഭ­വ­പ്പെ­ടു­ത്തു­വാ­നും അതി­ന്റെ സൗ­ന്ദ­ര്യ­ത്തെ വ്യാ­ഖ്യാ­നി­ക്കു­വാ­നും അതില്‍ ലയി­ച്ചു ചി­ല­പ്പോ­ഴെ­ങ്കി­ലും പ്ര­ത്യേക സത്ത മറ­ക്കു­വാ­നും ഞാന്‍ ശീ­ലി­ച്ച­ത്. അവ എന്റെ ഭാ­ഷ­യും ഞാന്‍ അവ­യു­ടെ അര്‍ത്ഥ­വും; എന്റെ കല, അതെ­ത്ര അപൂര്‍ണ്ണ­മാ­യാ­ലും­-­അ­വ­യു­ടെ വ്യാ­ഖ്യാ­ന­വും ആയി­ത്തീര്‍ന്നു­പോ­യി. ഇതാ­ണ് പര­മാര്‍ത്ഥം. നീ­റി­പ്പി­ടി­ക്കാ­വു­ന്ന ഉമി­യില്‍ അഗ്നി­സ്ഫു­ലിം­ഗ­ത്തി­ന് പി­ടി­കി­ട്ടി­യാല്‍ അത് പരി­പൂര്‍ണ്ണ­മാ­യി എരി­യു­ന്ന­തു­വ­രെ കെ­ട്ടു­പോ­വു­ക­യി­ല്ല. ചാ­ര­ത്താല്‍ മറ­ഞ്ഞു­പോ­യാ­ലും അതി­ന്റെ ഊഷ്മ­വ്യാ­പാ­രം തു­ടര്‍ന്നു­കൊ­ണ്ടി­രി­ക്കും. വി­കാ­രോ­ദ്ദീ­പ­ത്മായ ഒര­നു­ഭൂ­തി ആക­സ്മി­ക­മാ­യി ദര്‍ശി­ക്കു­ന്ന ഒരു പ്ര­തി­രൂ­പ­ത്തില്‍ ആളി­പ്പി­ടി­ച്ചാല്‍, അതു മു­ഴു­വ­നും വ്യാ­പി­ക്കു­ന്ന മറ്റു ചി­ന്ത­കള്‍ ഉയര്‍ന്നു­വ­ന്നാ­ലും ഈ വ്യാ­പാ­രം അപ്ര­ത്യ­ക്ഷ­മാ­യി തു­ടര്‍ന്നു­കൊ­ണ്ടി­രി­ക്കും; ഒടു­വില്‍ കലാ­രൂ­പ­മായ ഉജ്ജ്വല നാ­ള­ത്തെ ഉല്പാ­ദി­പ്പി­ച്ച് വി­ശ്ര­മി­ക്കു­ക­യും ചെ­യ്യും. സൂ­ക്ഷ­മായ ഒരു സാ­ദൃ­സ്യ­ബോ­ധം മാ­ത്ര­മാ­ണ് ഹൃ­ദ­യാ­നു­ഭൂ­തി­യേ­യും പ്ര­തി­രൂ­പ­ത്തേ­യും ആദ്യം തമ്മി­ലി­ണ­ക്കു­ന്ന­ത്. പി­ന്നെ കലാ­കാ­ര­ന്റെ ഉദ്ഗ്ര­ഥ­നാ­ത്മി­ക­യായ ഭാ­വന അതി­നെ ഊതി­ക്ക­ത്തി­ക്കു­ന്നു; സാ­ദൃ­ശ്യ­ബോ­ധം ആളി­പ്പ­ടര്‍ന്നു­പി­ടി­ക്കു­ന്നു. മാ­ന­സി­കാ­നു­ഭൂ­തി­ക­ളെ ആവി­ഷ്ക­രി­ക്കു­വാന്‍ ഞാന്‍ പ്ര­തി­രൂ­പ­ങ്ങ­ളെ അന്വേ­ഷി­ക്കു­ക­യ­ല്ല പതി­വ്. പ്ര­തി­രൂ­പ­ങ്ങള്‍ ഹൃ­ദ­യാ­ന്ത:­പു­ര­ത്തില്‍ മയ­ങ്ങി­ക്കി­ട­ക്കു­ന്ന അനു­ഭാ­വ­ങ്ങ­ളെ കു­ലു­ക്കി­വി­ളി­ക്കു­ക­യും മയ­ങ്ങി­ക്കി­ട­ക്കു­ന്ന അനു­ഭ­വ­ങ്ങ­ലെ കു­ലു­ക്കി­വി­ളി­ക്കു­ക­യും ഉണര്‍ത്തു­ക­യു­മാ­ണ് മി­ക്ക­പ്പോ­ഴും സം­ഭ­വി­ക്കാ­റ്…”

സിം­ബോ­ളി­ക് സ്വ­ഭാ­വം കവി­ത­യ്ക്ക് അടി­സ്ഥാ­ന­പ­ര­മാ­യി ഉള്ള­താ­ണെ­ന്ന­താ­ണ് യാ­ഥാർ­ത്ഥ്യം. ആ സ്വ­ഭാ­വ­ത്തെ മുൻ­നിർ­ത്തി­യാ­ണ് മറ്റെ­ന്തോ കൂ­ടി ഈ കവിത പറ­യു­ന്നു­ണ്ട­ല്ലോ എന്ന അന്വേ­ഷ­ണ­ത്തി­നു ഓരോ വാ­യ­ന­ക്കാ­ര­നും മു­തി­രു­ന്ന­ത്. അതേ­സ­മ­യം രൂ­പ­കാ­ത്മ­ക­മായ (metaphorical) ആവി­ഷ്കാ­ര­ങ്ങ­ളാ­ണ് കൂ­ടു­തൽ കാ­വ്യാ­ത്മ­ക­മാ­കാൻ ഇട­യു­ള്ള­ത്. സിം­ബോ­ളി­ക്കൽ ആകു­മ്പോൾ അവ നി­യ­ത­മായ ഒരു അർ­ത്ഥ­ത്തെ കു­റി­ക്കു­മെ­ന്നും രൂ­പ­ക­പ­ര­മാ­കു­മ്പോൾ അവ ബിം­ബാ­ത്മ­ക­മായ സ്വ­ഭാ­വം കൈ­വ­രി­ക്കു­ക­യും, എന്തി­നെ­യാ­ണോ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­ത് അതി­ന്റെ സവി­ശേ­ഷ­ത­കൾ കൈ­യ്യാ­ളു­മെ­ങ്കി­ലും - പ്ര­തി­രൂ­പ­ങ്ങ­ളിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യി - ബിം­ബ­ങ്ങൾ നി­യ­ത­മായ ഒരു അർ­ത്ഥ­ത്തി­ലോ വ്യാ­ഖ്യാ­ന­ത്തി­ലോ ഒതു­ങ്ങി­ല്ല എന്നും ആന്ദ്രേ താർ­ക്കോ­വ്സ്കി പറ­യു­ന്നു. ഇതേ കാ­ര­ണ­ങ്ങൾ കൊ­ണ്ടാ­ണ് ‘കി­ഴ­വ­നും കട­ലും’ എന്ന തന്റെ വി­ഖ്യാത രച­ന­യെ അധ്യാ­പ­കർ അട­ക്ക­മു­ള്ള­വർ സൂ­ച­ക­ങ്ങ­ളെ മുൻ­നിർ­ത്തി വി­ല­യി­രു­ത്തു­ന്ന­ത് ഏണെ­സ്റ്റ് ഹെ­മിം­ഗ്വേ എതിർ­ത്ത­ത്. മീ­നും കി­ഴ­വ­നും ബോ­ട്ടും അതാ­യി­നിൽ­ക്കു­ന്ന­തെ­ന്തോ അത­ല്ല അവ മറ്റു ചി­ല­തിന്റെ പ്ര­തി­രൂ­പ­ങ്ങൾ ആണെ­ന്ന വാ­ദ­ങ്ങൾ യഥാർ­ത്ഥ­ത്തിൽ പല­ത­രം വാ­യ­ന­യ്ക്ക് തട­സ്സ­മാ­കു­ന്ന­താ­ണ്. വെ­ള്ള­രി­പ്രാ­വ് സമാ­ധാ­ന­ത്തെ­യും കറു­ത്ത പതാക ദുഃ­ഖ­ത്തെ­യും സൂ­ചി­പ്പി­ക്കു­ന്നു എന്ന് പറ­യും­പോ­ലെ സ്ഥാ­പി­ക്കു­ന്ന­തോ സ്ഥാ­പി­ക്കാൻ ആകു­ന്ന­തോ ആക­രു­ത് കാ­വ്യാ­ത്മ­ക­മായ കല­ക­ളിൽ പ്ര­തി­രൂ­പ­ങ്ങൾ. മറ്റൊ­രു­ത­ര­ത്തിൽ പറ­ഞ്ഞാൽ ചി­ഹ്ന­ങ്ങ­ളു­ടെ സ്വ­ഭാ­വ­മ­ല്ല പ്ര­തി­രൂ­പ­ങ്ങൾ­ക്ക് കവി­ത­യിൽ ഉണ്ടാ­കേ­ണ്ട­ത്. ചി­ഹ്ന­ങ്ങൾ എല്ലാ മനു­ഷ്യ­രു­മാ­യും ഒരേ കാ­ര്യ­മാ­ണ് വി­നി­മ­യം ചെ­യ്യേ­ണ്ട­ത്. എന്നാൽ കവി­ത­യി­ലേ­ക്ക് വരു­മ്പോൾ സാ­ദൃ­ശ്യ­ത്തിൽ അധി­ഷ്ഠി­ത­മായ അല­ങ്കാ­ര­ങ്ങ­ളാ­യാ­ലും പ്ര­തി­രൂ­പ­ങ്ങ­ളാ­യാ­ലും പല­ത­രം വ്യാ­ഖ്യാ­ന­ത്തി­നു­ള്ള സാ­ധ്യ­ത­കൾ മു­ന്നോ­ട്ട് വെ­ക്കു­ന്ന­തും അതി­നു ആവ­ശ്യ­മായ യു­ക്തി കൈ­യ്യാ­ളു­ന്ന­തും നല്ലതാണ്.

Search