നിലവിൽ ഉണ്ടായിരിക്കുന്നതോ സാധ്യമായതോ യഥാര്‍ത്ഥമാകുന്നതോ ആയ കാര്യങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള സാധ്യത തുറന്നിടുന്നതുകൊണ്ട് മനുഷ്യന് ഭാവന പ്രധാനമാണ്. ഭാവനയിൽ കാണുന്ന കാര്യത്തിന് യഥാർത്ഥമാകേണ്ട യാതൊരു ബാധ്യതയുമില്ല. എന്നാൽ എന്തെങ്കിലും മോഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുമ്പോൾ അവ സാധ്യമാകാൻ ഇടയുള്ള ഒന്നായിരിക്കണം എന്ന നിബന്ധന അവയുടെ സാധുത നിർണ്ണയിക്കുന്നതിൽ നിലനിൽക്കുന്നുണ്ട്. ഭാവന മനുഷ്യന്റെ പലവിധ പ്രവർത്തികളിലും മുഖ്യമായ പങ്കുവഹിക്കുന്നു. സർഗ്ഗാത്മകതയുടെ അടിസ്ഥാനംതന്നെ ഒരു തരത്തിൽ ഭാവനയാണ്.
ഭാവനയെന്നത് കലാസൃഷ്ടിയിൽ ഏർപ്പെടുന്നവരുടെയും കലാസ്വാദനം നടത്തുന്നവരുടെയും മാത്രം ആവശ്യകതയല്ല. തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുമ്പോൾ, അത്ര പരിചിതമല്ലാത്ത ഒരു പ്രവർത്തിയിൽ ഏർപ്പെടേണ്ടി വരുമ്പോൾ മനുഷ്യർ അവരുടെ ഭാവനയെ ആശ്രയിക്കുന്നു. പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിൽ, പോംവഴികൾ സ്വയം കണ്ടെത്തുന്നതിൽ, കാര്യങ്ങൾ സ്വയം പഠിച്ചെടുക്കുന്നതിൽ, ഇതിലെല്ലാമുപരി സ്വപ്രയത്നത്താൽ വിജയം കൈവരിക്കുന്നതിൽ നിന്നും ലഭിക്കുന്ന സന്തോഷവും അതിയായ സംതൃപ്തിയും നമ്മുടെ ജീവിതത്തെ താല്പര്യജനകവും മൗലികവും ആക്കിത്തീർക്കും. ഇത്തരം പ്രവർത്തികൾ സാധ്യമാകുന്നത് മനുഷ്യർ തങ്ങളുടെ ഭാവനയെ ഉപയോഗപ്പെടുത്തുന്നതിലൂടെയാണ്.
ഭാവനയുമായി ബന്ധപ്പെട്ട് നടക്കുന്ന മിക്ക ആലോചനകളും മനുഷ്യന്റെ വിവിധ പ്രവർത്തികളിലും മനസ്സിലാക്കലിലും കേന്ദ്രീകരിച്ചുകൊണ്ടാണ് നടന്നുവരുന്നത്. മനുഷ്യമനസ്സിനെ മനസ്സിലാക്കുന്നതിനായും കലാപ്രവർത്തികൾക്കായും അറിവ് ആർജ്ജിക്കുന്നതിനായും ഭാഷയെ പ്രവർത്തനയോഗ്യമാക്കുന്നതിനായുമെല്ലാം നമ്മൾ ഭാവനയെ ആശ്രയിക്കുന്നു. മനുഷ്യന്റെ ചിന്തയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഭാവനയുടെ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.